Connect with us

cbse syllabus dropping

രാഷ്ട്രീയക്കാർ ഇനിയും തമ്മിൽതല്ലി ശത്രുവിനെ സഹായിച്ചാട്ടെ

ഇസ്ലാം, ക്രിസ്തു മതം, കമ്മ്യൂണിസം, ഡെമോക്രസി എന്നിവയൊന്നും ഇനി ഇന്ത്യാ ചരിത്രത്തിൽ വിദ്യാർഥികൾക്ക് പഠിക്കാൻ ഉണ്ടാകില്ല.

Published

|

Last Updated

സ്ലാം, ക്രിസ്തു മതം, കമ്മ്യൂണിസം, ഡെമോക്രസി എന്നിവയൊന്നും ഇനി ഇന്ത്യാ ചരിത്രത്തിൽ വിദ്യാർഥികൾക്ക് പഠിക്കാൻ ഉണ്ടാകില്ലെന്നും ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് കുപ്പായമിട്ട രാഷ്ട്രീയക്കാർ ഇനിയും തമ്മിൽതല്ലി ശത്രുവിനെ സഹായിച്ചോട്ടെയെന്നും ചരിത്രകാരൻ ഡോ.ഹുസൈൻ രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചു. സി ബി എസ് ഇ സിലബസിൽ നിന്ന് ആഫ്രോ ഏഷ്യൻ രാജ്യങ്ങളിലെ ഇസ്ലാമിക സാമ്രാജ്യങ്ങൾ, ചേരിചേരാ പ്രസ്ഥാനം, വ്യവസായ വിപ്ലവം, ശീതയുദ്ധ കാലം, മുഗൾ കൊട്ടാരത്തിലെ ചരിത്രങ്ങൾ തുടങ്ങിയ ഭാഗങ്ങൾ നീക്കം ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:

മുസ്ലിം ചരിത്രം വെട്ടിക്കളഞ്ഞ് സിബിഎസ്ഇ.

ആഫ്രോ ഏഷ്യൻ രാജ്യങ്ങളിലെ ഇസ്ലാമിക സാമ്രാജ്യങ്ങൾ, ചേരിചേരാ പ്രസ്ഥാനം, വ്യവസായ വിപ്ലവം, ശീതയുദ്ധ കാലം, മുഗൾ കൊട്ടാരത്തിലെ ചരിത്രങ്ങൾ തുടങ്ങിയ ഭാഗങ്ങൾ സി ബി എസ് സി സിലബസിൽ നിന്ന് നീക്കം ചെയ്തു. ഇന്ത്യൻ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ചിന്റെ തീരുമാനപ്രകാരമാണിത്. ഫുഡ് സെക്യൂരിറ്റി എന്ന അധ്യായത്തിൽ നിന്ന് ഇമ്പാക്ട് ഓഫ് ഗ്ലോബലൈസേഷൻ ഇൻ അഗ്രികൾച്ചർ എന്ന ഭാഗം വെട്ടിക്കളഞ്ഞു ഫായിസ് അഹമ്മദ് ഫായിസ് മതത്തെ കുറിച്ചും വർഗീയതയെ കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഉറുദുവിലെഴുതിയ കവിതയുടെ ഇംഗ്ലീഷ് വിവർത്തനവും വെട്ടി. സെക്യുലർ സ്റ്റേറ്റ് എന്ന അധ്യായത്തിൽ നിന്ന് കമ്മ്യൂണലിസം എന്ന ഭാഗം ഒഴിവാക്കി. ഡെമോക്രസി ഇൻ ഡൈവേഴ്സിറ്റി എന്ന അദ്ധ്യായത്തിലെ ഉള്ളടക്കം പലതും പോയി. ഇനിയും പോകും. ഇസ്ലാം ക്രിസ്തു മതം. കമ്മ്യൂണിസം, ഡെമോക്രസി എന്നിവയൊന്നും ഇനി ഇന്ത്യ ചരിത്രത്തിൽ പഠിക്കാൻ ഉണ്ടാവില്ല. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് കുപ്പായമിട്ട രാഷ്ട്രീയക്കാർ ഇനിയും തമ്മിൽതല്ലി ശത്രുവിനെ സഹായിച്ചോട്ടെ.
ഹുസൈൻ രണ്ടത്താണി