Connect with us

സ്ത്രീധനത്തിന്റെ പേരില്‍ വിദ്യാസമ്പന്നനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ഭര്‍ത്താവ് നടത്തിയ മനുഷ്യത്വ രഹിതമായ പീഢനത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ വിധി വന്നിരിക്കുന്നു.

വിസ്മയെ പൈശാചികമായി പീഢിപ്പിച്ചു മരണത്തിന് എറിഞ്ഞുകൊടുത്ത കിരണ്‍കുമാര്‍ എന്ന നരാധമന്‍ അഴിക്കുള്ളിലാവുമ്പോള്‍, മാതാപിതാക്കള്‍ സ്‌നേഹം സമ്മാനങ്ങളെന്ന ഓമനപ്പേരില്‍ എറിഞ്ഞുകൊടുക്കുന്ന സ്ത്രീധനം എന്ന വിഷ സര്‍പ്പം ഉയര്‍ത്തുന്ന ഭീതികൂടിയാണ് ചര്‍ച്ചയാവേണ്ടത്.

പാമ്പിനെ കൊണ്ടു കടിപ്പിച്ചു ഭാര്യയെ കൊലപ്പെടുത്തിയ  ഉത്ര വധകേസുപോലെ മനസ്സാക്ഷിയെ നടുക്കിയ മറ്റൊരു സ്ത്രീധനക്കൊലയായിരുന്നു വിസ്മയയുടേതും. ഈ സംഭവങ്ങള്‍ക്കും മുമ്പും പിമ്പും വാര്‍ത്തകളില്‍ തങ്ങി നില്‍ക്കാതെ എത്രയോ പെണ്‍കുട്ടികളുടെ ജീവന്‍ സ്ത്രീധന പീഢനത്തില്‍ പൊലിഞ്ഞുപോയിട്ടുണ്ട്.

വീഡിയോ കാണാം

Latest