Connect with us

Kerala

ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ, മുഖ്യമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി ബല്‍റാം

നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോയെന്നാണ് മുഖ്യമന്ത്രി പൊതുവേദിയില്‍ പരിഹസിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരിഹാസ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് യുവനേതാവ് വി ടി ബല്‍റാം. ആലപ്പുഴ വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചെന്നിത്തലയെ വേദിയില്‍ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോയെന്നാണ് മുഖ്യമന്ത്രി പൊതുവേദിയില്‍ പരിഹസിച്ചത്.

പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലുമായിരുന്നു. ഇതിന് പിന്നാലെയാണ് വിടി ബല്‍റാം സിപിഎമ്മിനും മുഖ്യമന്ത്രിക്കും മറുപടിയുമായി എത്തിയത്.

ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദിനം തന്നെയാണ്. ഞങ്ങള്‍ക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ, ആഘോഷിക്കാന്‍ തോന്നുന്നവര്‍ ആഘോഷിച്ചാട്ടെയെന്നാണ് വി ടി ബല്‍റാം സമൂഹമാധ്യത്തിലെ കുറിപ്പിലൂടെ മുഖ്യമന്ത്രിക്ക് നല്‍കുന്ന മറുപടി.

 

 

---- facebook comment plugin here -----