Connect with us

Health

ലെറ്റൂസിനുണ്ട് ഈ ഗുണങ്ങൾ

സാലഡ് ഉണ്ടാക്കുമ്പോഴും ഇലക്കറികൾ ഉണ്ടാക്കുമ്പോഴും ലെറ്റൂസ് ഒരു ശീലമായി സ്വീകരിക്കാവുന്നതാണ്.

Published

|

Last Updated

പോഷക സമൃദ്ധവും കുറഞ്ഞ കലോറിയും ഉള്ള ഇലക്കറിയാണ് ലെറ്റൂസ്. സമീകൃതാഹാരമായി ഇത് കഴിക്കുമ്പോൾ നിരവധി ആരോഗ്യഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. എന്തൊക്കെയാണ് അവയെന്നു നോക്കാം.

  • ലെറ്റൂസിൽ വിറ്റാമിൻ സി, ബീറ്റ കരോട്ടിൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ക്യാൻസർ ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
  • രക്തം കട്ടപിടിക്കുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും അത്യാവശ്യമായ വിറ്റാമിൻ കെയുടെ മികച്ച ഉറവിടം കൂടിയാണ് ലെറ്റൂസ്.
  • ലെറ്റൂസ് ഫോളേറ്റിന്റെ നല്ല ഉറവിടമാണ്.കോശവളർച്ചയ്ക്കും വികാസത്തിനും ഇത് വളരെ പ്രധാനമാണ്.
  • ലെറ്റൂസിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം തടയാനും സഹായിക്കുന്നു.
  • ലെറ്റൂസിൽ ജലാംശം കൂടുതലാണ്. ഇത് സലാഡുകളിലും മറ്റ് വിഭവങ്ങളിലും ഉന്മേഷതായകവും ജലാംശം നൽകുന്നതുമായ ഒരു ഘടകമായി മാറുന്നു.

ഇതുകൂടാതെ ഇതിൽ ഫ്ലാവനോയിഡുകൾ ,കരോട്ടിനോയിഡുകൾ തുടങ്ങിയ വിവിധ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. സാലഡ് ഉണ്ടാക്കുമ്പോഴും ഇലക്കറികൾ ഉണ്ടാക്കുമ്പോഴും ലെറ്റൂസ് ഒരു ശീലമായി സ്വീകരിക്കാവുന്നതാണ്.

---- facebook comment plugin here -----

Latest