Connect with us

Rsc

ലിബറൽ ഒളിയജൻഡകളെ ചെറുത്തുതോൽപ്പിക്കണം: ഖത്വർ ആർ എസ് സി യൂത്ത് കൺവീൻ

'നമ്മളാവണം' എന്ന പ്രമേയത്തിൽ രണ്ട് മാസം നീണ്ടുനിന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ സമാപനമായി മഅ്മൂറ ഓൾഡ് ഐഡിയൽ സ്കൂളിൽ  സംഘടിപ്പിച്ച യൂത്ത് കൺവീനിൽ പുതിയ നേതൃത്വത്തെയും തിരഞ്ഞെടുത്തു.

Published

|

Last Updated

ദോഹ | കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ലിബറൽ അജൻഡകൾ ഒളിച്ചുകടത്താനുള്ള നീക്കത്തിന് സർക്കാർ മുതിരരുതെന്നും സാമൂഹിക ധാർമികതയെ പൊളിച്ചെഴുതുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും രിസാല സ്റ്റഡി സർക്കിൾ ഖത്വർ നാഷനൽ യൂത്ത് കൺവീൻ ആവശ്യപ്പെട്ടു. ‘നമ്മളാവണം’ എന്ന പ്രമേയത്തിൽ രണ്ട് മാസം നീണ്ടുനിന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ സമാപനമായി മഅ്മൂറ ഓൾഡ് ഐഡിയൽ സ്കൂളിൽ  സംഘടിപ്പിച്ച യൂത്ത് കൺവീനിൽ പുതിയ നേതൃത്വത്തെയും തിരഞ്ഞെടുത്തു.

നൗഫൽ ലത്തീഫിയുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷനൽ സെക്രട്ടറി ബശീർ പുത്തൂപ്പാടം സംഗമം ഉദ്ഘാടനം ചെയ്തു. ആർ എസ് സി ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുർറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി, ജന. കൺവീനർ സിറാജ് മാട്ടിൽ, ജമാൽ അസ്ഹരി, നൗഫൽ അബ്ദുൽ കരീം വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ശകീർ ബുഖാരി ചെയർമാനും ഉബൈദ് വയനാട് ജനറൽ സെക്രട്ടറിയും നംശാദ് പനമ്പാട് എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ പുതിയ നാഷനൽ ഭാരവാഹികൾ നിലവിൽ വന്നു.

സെക്രട്ടറിമാരായി ബശീർ വടക്കേക്കാട്, ഉനൈസ് അമാനി (സംഘടന), മൻസൂർ തൃപ്രയാർ, അബ്ദുർറഊഫ് മാട്ടൂൽ (ഫൈനാൻസ്), ഹാരിസ് പുലാശ്ശേരി, സഫീർ പൊടിയാടി (വിസ്ഡം), ശംസുദ്ദീൻ പുളിക്കൽ, ഹാശിം മാവിലാടം (കലാലയം), റനീബ് ചാവക്കാട്, താജുദ്ദീൻ പുറത്തീൽ (മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു. ശഫീഖ് കണ്ണപുരം സ്വാഗതവും ഉബൈദ് വയനാട് നന്ദിയും പറഞ്ഞു.

Latest