Malappuram
ലിബറല്‍-നവനാസ്തികത മാഫിയകള്‍ മനുഷ്യനെ അധാര്‍മികതയിലേക്ക് നയിക്കുന്നു: ലാക്രിയന്‍സിയ സംഗമം
'ഇസ്‌ലാം -നാസ്തികത''; തുറന്ന സംവാദം ശ്രദ്ധേയമായി
![](https://assets.sirajlive.com/2023/09/islam.gif)
മലപ്പുറം | ഇസ്ലാം അഭിമാനമാണ് എന്ന ശീര്‍ഷകത്തില്‍ റാഷണല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച പാനല്‍ ഡിസ്‌കഷനും തുറന്ന സംവാദവും ശ്രദ്ധേയമായി. ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ലിബറല്‍-നവനാസ്തികത മാഫിയകള്‍ മനുഷ്യനെ അധാര്‍മികതയിലേക്ക് നയിക്കുന്നുവെന്നും ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തി സ്വസ്ഥ ജീവിതം നയിക്കുന്ന സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്തുകള്‍ പാകാനാണ് ഇത്തരം ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ വിദ്വേഷ വംശീയ പ്രചാരണങ്ങളുമായി ഇസ്്ലാമിനെയും മുസ്്ലിംകളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ലിബറല്‍ നവ നാസ്തിക അജണ്ടകളെ തുറന്ന് കാണിക്കാനും യുക്തിവാദത്തിന്റെയും അതിസ്വാതന്ത്ര്യ വാദങ്ങളുടെയും പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടാനുമാണ് ലാ ക്രീന്‍സിയ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. യുക്തി വാദ സംഘടനകളില്‍ നിന്ന് രാജി വെച്ച പ്രമുഖര്‍ സത്യാന്വേഷണ അനുഭവങ്ങള്‍ പങ്കുവെച്ചു.
രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ നീണ്ട് നിന്ന പരിപാടിയില്‍ മുഹ്യിദ്ദീന്‍ സഅദി കൊട്ടുകര, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി, സജീര്‍ ബുഖാരി, അയ്യൂബ് പി.എം, മുഹ് യിദ്ദീന്‍ ബുഖാരി, സിബ്ഗതുള്ള സഖാഫി, ജമാലുദ്ദീന്‍ അഹ്സനി, അഷ്റഫ് ബാഖവി, ആബിദ് ലുത്ഫി, അബ്ദുള്ള ബുഖാരി, അഡ്വ. സഈദ് റൂമി, മുഹമ്മദ് ഫാരിസ് പി.യു, ഹാഫിസ് അമീന്‍ ജൗഹരി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.