International
ലിബറല്‍ പാര്‍ട്ടിക്ക് വിജയം; കാനഡയില്‍ മാര്‍ക്ക് കാര്‍നെ വീണ്ടും പ്രധാന മന്ത്രി പദത്തിലേക്ക്
നിലവിലെ പാര്‍ലിമെന്റ് പിരിച്ചുവിടാനും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും കാര്‍നെ തന്നെയാണ് കാനഡ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്.

ഒട്ടാവ | കാനഡയില്‍ പ്രധാന മന്ത്രി മാര്‍ക്ക് കാര്‍നെയുടെ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. പൊതു തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി വന്‍ വിജയം നേടി.
മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഔദ്യോഗികമായി രാജിസമര്‍പ്പിച്ചതിതോടെയാണ് കാര്‍നെ അധികാരമേറ്റത്. കാനഡയുടെ ഇരുപത്തിനാലാം പ്രധാന മന്ത്രിയായാണ് അദ്ദേഹം സ്ഥാനമേറ്റത്. അന്നത്തെ തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെതിരെ വന്‍ വിജയം ബഹുദൂരം നേടിയാണ് കാര്‍നെ പ്രധാന മന്ത്രിയായത്. 85.9 ശതമാനം വോട്ടാണ് കാര്‍നെക്ക് ലഭിച്ചത്.
നിലവിലെ പാര്‍ലിമെന്റ് പിരിച്ചുവിടാനും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും കാര്‍നെ തന്നെയാണ് കാനഡ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്.
---- facebook comment plugin here -----