Kozhikode
ലിബറേറ്റീവ് സബ്മിഷന്‍: റൊന്റിവ്യു തീം റിലീസിങ് നിര്‍വഹിച്ചു
'ലിബറേറ്റീവ് സബ്മിഷന്‍സ്' എന്നതാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ തീം.
ജാമിഅ മദീനതുന്നൂര്‍ ലൈഫ് ഫെസ്റ്റിവല്‍ തീം റിലീസിങ് വി എ ഹസന്‍ ഹാജി നിര്‍വഹിക്കുന്നു.
കോഴിക്കോട് | ജാമിഅ മദീനതുന്നൂര്‍ ലൈഫ് ഫെസ്റ്റിവല്‍ റൊന്റിവ്യു’25 തീം റിലീസിങ് ഫ്‌ളോറ ഗ്രൂപ്പ് ചെയര്‍മാന്‍ വി എ ഹസ്സന്‍ ഹാജി നിര്‍വഹിച്ചു. ‘ലിബറേറ്റീവ് സബ്മിഷന്‍സ്’ എന്നതാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ തീം. മതവിശ്വാസിയുടെ ജീവിത വെളിച്ചവും ആസ്വാദനവും പ്രകാശിപ്പിക്കുകയാണ് തീം. സ്രഷ്ടാവിനോടുള്ള ഉത്തരവാദിത്വ ബോധം മനുഷ്യനെ ക്രിയാത്മകനും ലക്ഷ്യബോധമുള്ളവനുമാക്കുന്നു. മതസമര്‍പ്പണത്തിലൂടെ ജീവിതത്തിന് അഭിമാനവും അര്‍ഥവും ആത്മവിശ്വാസവും ലഭിക്കുകയാണ്. ജീവിതത്തിന്റെ പ്രായോഗിക യാഥാര്‍ഥ്യവും സൗന്ദര്യാത്മക സ്വാതന്ത്ര്യവും ആഘോഷിക്കുകയാണ് റൊന്റിവ്യു.
ഫെസ്റ്റിവലിന്റെ ഭാഗമായി കിതാബിക് ഫെസ്റ്റ്, കള്‍ച്ചറല്‍ ഗാല, എക്‌സ്‌പേര്‍ട്ട് കോണ്‍വോസ്, കോസ്‌മോ സാപ്പിയന്‍സ് ആര്‍ട്ടിസ്റ്റിക് എക്‌സിബിഷന്‍, ടെക്‌സെന്‍ എക്‌സ്‌പോ, പേപിറസ്, പ്രോ-ചാറ്റ്, എഡ്യു ലാബ്, റൈറ്റിങ് ക്ലിനിക്, വെല്‍നസ് കഫെ എന്നിവ നടക്കും.
ഗ്ലോബല്‍ ദര്‍സ്, ശാഇരീ കലാം, പോഡ്കാസ്റ്റ്, അറബിക് ജല്‍സ, ഫിലോസഫിക്കല്‍ സ്ലൈഡ്, ബ്രാന്‍ഡിംഗ്, ആര്‍ക്കിടെക്ച്ചറല്‍ ഫോട്ടോഗ്രാഫി, പ്രോംപ്റ്റ് ക്രിയേഷന്‍ തുടങ്ങിയ വ്യത്യസ്ത മത്സര പരിപാടികളുണ്ടാകും. ചടങ്ങില്‍ അബൂ സ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ചു. ആസഫ് നൂറാനി ആമുഖ പ്രസംഗം നടത്തി. ഹോം റൊന്റിവ്യു ജനുവരി 3, 4, 5 തിയ്യതികളില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കും.