Connect with us

Business

എല്‍ഐസി ഐപിഒ; അവകാശം സ്വന്തമാക്കാന്‍ 16 സ്ഥാപനങ്ങള്‍ രംഗത്ത്

ഓഹരി വില്‍പ്പന നടത്തിപ്പിനായി പരമാവധി 10 ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാരെയാണ് തെരഞ്ഞെടുക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി| ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഒ) നടത്തിപ്പവകാശം സ്വന്തമാക്കാന്‍ 16 സ്ഥാപനങ്ങള്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇന്നും നാളെയുമായി സ്ഥാപനങ്ങള്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പിന് (ഡിഐപിഎഎം) മുന്നില്‍ നടത്തിപ്പ് സ്വന്തമാക്കുന്നതിനായുളള അവതരണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഓഹരി വില്‍പ്പന നടത്തിപ്പിനായി പരമാവധി 10 ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാരെയാണ് തെരഞ്ഞെടുക്കുക. ഈ സാമ്പത്തിക വര്‍ഷം തന്നെ എല്‍ഐസി ഐപിഒ പൂര്‍ത്തിയാക്കാനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍.

 

Latest