Connect with us

LIC

എല്‍ ഐ സി ഓഹരികള്‍ വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍

ഇതോടെ മൊത്തം 18.08 ശതമാനമാണ് ഓഹരികള്‍ ഇടിഞ്ഞത്.

Published

|

Last Updated

മുംബൈ | രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍ ഐ സിയുടെ ഓഹരികള്‍ വീണ്ടും തകര്‍ന്നടിഞ്ഞു. ഇന്ന് 2.86 ശതമാനം ഇടിഞ്ഞ് 777.40 രൂപയിലാണ് വിപണനം അവസാനിപ്പിച്ചത്. ബി എസ് ഇ സൂചികയില്‍ 775.40 രൂപയിലേക്ക് വരെ ഇടിഞ്ഞിരുന്നു.

എന്‍ എസ് ഇയില്‍ 2.97 ശതമാനം കുറഞ്ഞ് 776.50 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. കഴിഞ്ഞ മാസം എല്‍ ഐ സി ഓഹരികള്‍ ചരിത്രത്തിലാദ്യമായി ഓഹരി വിപണിയില്‍ എത്തിച്ചത് 949 രൂപക്കായിരുന്നു. ഇതോടെ മൊത്തം 18.08 ശതമാനമാണ് ഓഹരികള്‍ ഇടിഞ്ഞത്.

ഓഹരി വിപണിയില്‍ തിരിച്ചടി നേരിട്ടതോടെ എല്‍ ഐ സിയുടെ വിപണി മൂലധനം അഞ്ച് ലക്ഷം കോടിയില്‍ താഴെയായി. ഓഹരി വിപണിയില്‍ എത്തിയത് ആറ് ലക്ഷം കോടിയിലേറെ വിപണി മൂലധനവുമായിട്ടായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയെന്ന കേന്ദ്ര സര്‍ക്കാറിന്റെ നയം അനുസരിച്ചാണ് എല്‍ ഐ സി സ്വകാര്യവത്കരിക്കുന്നത്.

---- facebook comment plugin here -----

Latest