Connect with us

National

എല്‍ഐസി;വിദേശ നിക്ഷേപം അനുവദിക്കുന്നത് പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ മിക്ക ഇന്‍ഷുറന്‍സ് വിഭാഗത്തിലും 74 ശതമാനം എഫ്ഡിഐ അനുവദനീയമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. മെഗ ഐപിഒയിലേക്ക് നീങ്ങുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ നിശ്ചിത ശതമാനം ഓഹരി വിദേശ നിക്ഷേപ അടിസ്ഥാനത്തില്‍ നീക്കിവെക്കാനാണ് സര്‍ക്കാര്‍ പദ്ധതി. എത്ര ശതമാനം ഓഹരി എഫ്ഡിഐ വിഭാഗത്തിലേക്ക് നീക്കിവെക്കും എന്നത് വ്യക്തമല്ല. ഈ മാസം ആദ്യം നടന്ന ഒരു ഉന്നത യോഗത്തില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് 20 ശതമാനം എഫ്ഡിഐ നിക്ഷേപ പരിധി നിശ്ചയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യയിലെ മിക്ക ഇന്‍ഷുറന്‍സ് വിഭാഗത്തിലും 74 ശതമാനം എഫ്ഡിഐ അനുവദനീയമാണ്. എന്നാല്‍ അത് എല്‍ഐസിക്ക് ബാധകമല്ല. എഫ്ഡിഐ സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ധനകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല.

---- facebook comment plugin here -----

Latest