Connect with us

Kerala

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്ക് മരുന്നുകള്‍ വില്‍പ്പന നടത്തിയാല്‍ മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി വീണ ജോര്‍ജ്

പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പരും നല്‍കുമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്ക് മരുന്നുകള്‍ വില്‍പ്പന നടത്തുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിര്‍ദേശം പാലിക്കാത്ത മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും. ഇത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പരും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരിലേക്ക് മാറ്റാനുള്ള കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന് പറയുന്ന പ്രചാരണങ്ങള്‍ വ്യാജമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു

കാരുണ്യയില്‍ മരുന്ന് ലഭിക്കുന്നില്ലെങ്കില്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കും. ഇതില്‍ കേന്ദ്രവിഹിതം 60 ശതമാനമാണ്. എന്നാല്‍ കേന്ദ്രം അത് നല്‍കുന്നില്ല. കേരളത്തിന് 826 കോടിയോളം രൂപ കേന്ദ്രവിഹിതമായി കിട്ടാനുണ്ട്.കോബ്രാന്‍ഡിങ് പ്രശ്നം ഉന്നയിച്ചാണ് കേന്ദ്രം ഫണ്ട് തടഞ്ഞുവെക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest