Connect with us

NON GOVERNMENTAL ORGANISATIONS

സര്‍ക്കാരിതര സംഘടനകള്‍ക്ക് അബൂദബിയില്‍ ലൈസന്‍സ് അനുവദിക്കും

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നവയായിരിക്കണം

Published

|

Last Updated

അബൂദബി | യു എ ഇ നിയമ വ്യവസ്ഥകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാരിതര സംഘടനകള്‍ക്ക് (എന്‍ ജി ഒ) ഇനി അബുദാബിയില്‍ ലൈസന്‍സ് ലഭിക്കും. അബുദബിയിലെ സാമൂഹ്യ വികസന മന്ത്രാലയം (ഡി സി ഡി) പൗരസമൂഹത്തില്‍ നിന്നും മൂന്നാം സെക്ടര്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നും ഇതിനകം ലൈസന്‍സിംഗ് അപേക്ഷകള്‍ സ്വീകരിച്ചതായി അറിയിച്ചു. സമൂഹത്തിലെ വിവിധ സംഘടനകളില്‍ നിന്നും ഓര്‍ഗനേഷനുകളില്‍ നിന്നും ലൈസെന്‍സിനായുള്ള അപേക്ഷ സ്വീകരിച്ചതായി സാമൂഹ്യ വികസന വിഭാഗം അറിയിച്ചു.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നവയായിരിക്കണം. ഈ വര്‍ഷം മേയിലാണ് ഇത് സംബന്ധിച്ച് ഡി സി ഡി അബുദബി, യു എ ഇ സാമൂഹ്യ വികസന മന്ത്രാലയവുമായി കരാറില്‍ ഒപ്പ് വെച്ചത്. എന്‍ ജി ഒ കളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 2020 ല്‍ കൊണ്ട് വന്ന യു എ ഇ ഫെഡറല്‍ നിയമ ഭേതഗതി എമിറേറ്റില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കരാറാണ് ധാരണയായത്.

ഇത് പ്രകാരം സ്വകര്യ സംഘടനകള്‍ക്കും അസോസിയേഷനുകള്‍ക്കും നിയമാനുസൃതം ലൈസന്‍സ് നേടി എമിറേറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കാം. മന്ത്രാലയത്തിന്റെയും അബുദബി സാമൂഹ്യ വികസന വിഭാഗത്തിന്റെയും മേല്‍നോട്ടത്തിലായിരിക്കണം പ്രവര്‍ത്തനങ്ങള്‍. സ്ഥാപക അംഗങ്ങളായിരിക്കണം അസോസിയേഷനുകള്‍ക്കായി സമര്‍പ്പിക്കേണ്ടത്. സംഘടനകളുടെയും സ്ഥാപക അംഗങ്ങളുടെയും താല്‍ക്കാലിക കമ്മിറ്റിയുടെയും പേര് വിവരങ്ങള്‍ തൊഴില്‍ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങളും പാസ്‌പോര്‍ട് പകര്‍പ്പും സമര്‍പ്പിക്കണം. മാത്രമല്ല സംഘടനയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രതിമാസ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.