National
ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡേ പുതിയ കരസേനാ മേധാവി
മേയ് ഒന്നിനാണ് അദ്ദേഹം ചുമതലയേല്‍ക്കുക
ന്യൂഡല്‍ഹി | ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡേ പുതിയ കരസേനാ മേധാവിയാകും. നിലവില്‍ കരസേനാ ഉപമേധാവിയാണ്. കരസേനയുടെ നിലവിലെ മേധാവി എം എന്‍ നരവണെയുടെ കാലാവധി ഏപ്രില്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
സേനയിലെ കോര്‍പ്സ് ഓഫ് എന്‍ജിനീയേഴ്സ് വിഭാഗത്തില്‍ നിന്നുള്ള ആദ്യ കരസേന മേധാവി കൂടിയാണ് പാണ്ഡേ. മേയ് ഒന്നിനാണ് അദ്ദേഹം ചുമതലയേല്‍ക്കുക. രാജ്യത്തെ 29മത്തെ കരസേന മേധാവിയായിട്ടാണ് ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ചുമതലയേല്‍ക്കുക.
---- facebook comment plugin here -----