Connect with us

National

കരസേനാ ഉപമേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു

2024 മെയ് 31-ന് നിലവിലെ കരസേനാ മേധാവി മനോജ് പാണ്ഡെ വിരമിക്കുമ്പോള്‍ ദ്വിവേദിയെയായിരിക്കും അടുത്ത കരസേനാ മേധാവി സ്ഥാനത്തേക്ക് നിയമിക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി|ഇന്ത്യയുടെ പുതിയ കരസേനാ ഉപമേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു.. ലഫ്റ്റനന്റ് ജനറല്‍ എംവി ശുചീന്ദ്ര കുമാറിന് പകരക്കാരനായാണ് ദ്വിവേദി സ്ഥാനം ഏറ്റെടുത്തത്. സൗത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ ദ്വിവേദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. 2024 മെയ് 31-ന് നിലവിലെ കരസേനാ മേധാവി മനോജ് പാണ്ഡെ വിരമിക്കുമ്പോള്‍ ദ്വിവേദിയെയായിരിക്കും അടുത്ത കരസേനാ മേധാവി സ്ഥാനത്തേക്ക് നിയമിക്കുക.

സൈനിക ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫായും ഇന്‍ഫന്‍ട്രി ഡയറക്ടര്‍ ജനറലായും ഉപേന്ദ്ര ദ്വിവേദി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തോളം നോര്‍ത്തേണ്‍ കമാന്‍ഡില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യ – ചൈന സംഘര്‍ഷങ്ങളിലുള്‍പ്പെടെ രാജ്യത്തിന്റെ സുപ്രധാന സൈനിക ഘട്ടങ്ങളില്‍ ഉപേന്ദ്ര ദ്വിവേദി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.