Connect with us

Kerala

ലൈഫ് മിഷന്‍ കള്ളപ്പണ കേസ്; സന്തോഷ് ഈപ്പന്റേയും സ്വപ്‌നയുടേയും സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

5.38 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

Published

|

Last Updated

കൊച്ചി |  ലൈഫ് മിഷന്‍ കള്ളപ്പണ കേസില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് . 5.38 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കോഴയായി കോടികള്‍ കൈമാറിയെന്നാണ് കേസ്.

ഏഴാം പ്രതിയും യുണിടാക് എംഡിയുമായി സന്തോഷ് ഈപ്പന്‍, രണ്ടാം പ്രതി സ്വപ്ന സുരേഷ് എന്നിവരുടെ സ്വത്തുക്കള്‍, ബേങ്ക് നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. സന്തോഷ് ഈപ്പന്റെ വീടും സ്വത്തുക്കളും സ്വപ്നയുടെ ബേങ്ക് നിക്ഷേപവുമാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. ലൈഫ് മിഷന്‍ കളളപ്പണ ഇടപാട് കേസില്‍ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.കേസില്‍ ശിവശങ്കറിനെയും സന്തോഷ് ഈപ്പനെയും മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിരുന്നത്. മറ്റുള്ളവരെ അറസ്റ്റില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

Latest