Connect with us

Kerala

ലൈഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച

തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ ഇ ഡി തെറ്റായി പ്രതിചേര്‍ക്കുകയായിരുന്നുവെന്നുമാണ് ശിവശങ്കറിന്റെ വാദം.

Published

|

Last Updated

കൊച്ചി | ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്ച വിധി പറയും.

കേസില്‍ തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ ഇ ഡി തെറ്റായി പ്രതിചേര്‍ക്കുകയായിരുന്നുവെന്നുമാണ് ശിവശങ്കറിന്റെ വാദം.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒന്‍പത് ദിവസം നടത്തിയ ചോദ്യം ചെയ്യലിനോട് സഹകരിച്ചതായും ശിവശങ്കര്‍ പറയുന്നു. എന്നാല്‍ ശിവശങ്കര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് എന്‍ഫോഴ്സ്മെന്റ് വാദം.

 

 

 

 

 

Latest