Kerala
ലൈഫ് മിഷന്‍ അഴിമതിക്കേസ്; എം ശിവശങ്കര്‍ റിമാന്‍ഡില്‍
എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ കൂടതല്‍ കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടില്ല

കൊച്ചി \ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കോടതി റിമാന്‍ഡ് ചെയ്തു. ഇതിന് പിന്നാലെ ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജാമ്യം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം.ഒന്‍പത് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ കൂടതല്‍ കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടില്ല. തുടര്‍ന്നാണ് ശിവശങ്കറിനെ കോടതി റിമാന്‍ഡ് ചെയ്ത്ത്.
ലൈഫ് മിഷനില്‍ കോഴപ്പണം കൈപ്പറ്റിയില്ലെന്നാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയത്. . സ്വപ്നയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കര്‍ മറുപടി നല്‍കി.