Connect with us

Kerala

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കറിന്റെ ജാമ്യ ഹരജി തള്ളി

ഹൈക്കോടതിയുടേതാണ് ഉത്തരവ്.

Published

|

Last Updated

കൊച്ചി| ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന്റെ ജാമ്യ ഹരജി തള്ളി. ഹൈക്കോടതിയുടേതാണ് ഉത്തരവ്.  ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കര്‍ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റുണ്ടായത്.

കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്.  ലോക്കറില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ചതാണെന്നാണ് വിലയിരുത്തുന്നത്.

എന്നാല്‍ ശിവശങ്കര്‍ ഇത് നിഷേധിച്ചു. അതേസമയം, ജാമ്യം തേടി ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം. നിലവില്‍ കാക്കനാട് ജയിലിലാണ് ശിവശങ്കര്‍ കഴിയുന്നത്.

 

Latest