anil akkara
ലൈഫ് മിഷന്‍ പദ്ധതി: മുഖ്യമന്ത്രിക്കെതിരെ രേഖയുമായി അനില്‍ അക്കര
സുപ്രിം കോടതിയില്‍ ഉപഹരജി നല്‍കി രേഖകള്‍ സമര്‍പ്പിക്കും
തൃശ്ശൂര്‍ | വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ലംഘിച്ചെന്ന് മുന്‍ എം എല്‍ എ അനില്‍ അക്കര.
ലൈഫ് മിഷന്‍ മിഷന്‍ സി ഇ ഒ യു വി ജോസ് തദ്ദേശ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ കത്ത് അനില്‍ അക്കര പുറത്തുവിട്ടു.
കേന്ദ്ര ഏജന്‍സികള്‍ക്ക് രേഖകള്‍ കൈമാറില്ലെന്നും അവരെ വിശ്വാസമില്ലെന്നും അനില്‍ അക്കര പറഞ്ഞു. സുപ്രിം കോടതിയില്‍ ഉപഹരജി നല്‍കി രേഖകള്‍ സമര്‍പ്പിക്കും.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കു വിദേശ സഹായം വാങ്ങാന്‍ തീരുമാനിച്ചതും പ്രവൃത്തി യൂണിടാക്കിനെ ഏല്‍പ്പിച്ചതും മുഖ്യമന്ത്രിയാണെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ടും പ്രദര്‍ശിപ്പിച്ചു.
യു എ ഇ റെഡ് ക്രെസെന്റ് ജനറല്‍ സെക്രട്ടറി, കോണ്‍സുല്‍ ജനറല്‍, രണ്ട് പ്രതിനിധികള്‍, വ്യവസായി എം എ യൂസഫലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നും കത്തിലുണ്ട്.