Kerala
ലൈഫ് മിഷന്‍ അഴിമതി; സ്വപ്‌നക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി
ഇത് വളരെ ഗുരുതരമായ വിഷയമാണെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബഞ്ച്.
കൊച്ചി | ലൈഫ് മിഷന്‍ അഴിമതിയില്‍ സ്വപ്ന സുരേഷിന് വ്യക്തമായ പങ്കുള്ളതായി തെളിഞ്ഞിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ഹൈക്കോടതി. ഇത് വളരെ ഗുരുതരമായ വിഷയമാണെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബഞ്ച് നിരീക്ഷിച്ചു. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.
തെളിവ് നശിപ്പിക്കപ്പെടുമെന്നതിനാല്‍ ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഗുരുതര കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടും ശിവശങ്കറിന് വീണ്ടും പ്രധാന പദവിയില്‍ നിയമനം നല്‍കിയെന്നും സര്‍ക്കാരിലുള്ള ശിവശങ്കറിന്റെ സ്വാധീനമാണ് ഇതിലേക്ക് നയിച്ചതെന്നും കോടതി പറഞ്ഞു.
കേസില്‍ എം ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കാണിച്ച് ഇ ഡി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.