Connect with us

Kerala

മണ്ണിനടിയില്‍ നിന്ന് ജീവന്റെ തുടിപ്പ്; പ്രതീക്ഷയോടെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും

മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്. ഇത് മനുഷ്യന്റേതാണോ മറ്റേതെങ്കിലും ജീവികളുടേതാണോ എന്നത് വ്യക്തമല്ല.

Published

|

Last Updated

വയനാട് | ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ മണ്ണിനടിയില്‍ നിന്ന് ജീവന്റെ തുടിപ്പ് വ്യക്തമാക്കുന്ന സിഗ്നല്‍. ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ മുണ്ടക്കൈ അങ്ങാടിയില്‍ നടത്തിയ അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) പരിശോധനയിലാണ് ശ്വാസമയയ്ക്കുന്നതിന്റെ സിഗ്‌നല്‍ ലഭിച്ചത്.

സിഗ്‌നല്‍ കിട്ടിയ ഭാഗത്തുണ്ടായിരുന്ന കടയും വീടും ചേര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്ന് പേരെ കാണാതായിരുന്നു. സ്ഥലത്ത് കൂടിക്കിടക്കുന്നു കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മണ്ണും മരത്തടിയുമെല്ലാം നീക്കിയുള്ള പരിശോധന ഊര്‍ജിതമായി നടന്നുവരികയാണ്.

മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്. ഇത് മനുഷ്യന്റേതാണോ മറ്റ് വല്ല ജീവികളുടേതുമാണോ എന്നത് വ്യക്തമല്ല. കെട്ടിടാവശിഷ്ടങ്ങള്‍ക്കും മണ്‍കൂമ്പാരത്തിനുമടിയില്‍ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കില്‍ റഡാറില്‍ സിഗ്‌നല്‍ കാണിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

---- facebook comment plugin here -----

Latest