Connect with us

thrissure murder case

തൃശൂരില്‍ മാതാവിനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം ശിക്ഷ

പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നര്‍ മാതാവിന്റെ തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു

Published

|

Last Updated

തൃശൂര്‍ ‌ മുല്ലശേരി മാനിനക്കുന്നില്‍ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മാതാവ് വള്ളിയമ്മുവിനെ (85) കൊലപ്പെടുത്തിയതിന് മുല്ലശേരി വാഴപ്പിള്ളി വീട്ടില്‍ ഉണ്ണികൃഷ്ണനെ (62)യാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.

2020 മാര്‍ച്ച് 11നാണ് കേസിനാസ്പദമായ സംഭവം. പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നര്‍ മാതാവിന്റെ തലയിലൂടെ ഒഴിച്ച് പ്രതി തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വള്ളിയമ്മു മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മാതാവും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നു. തീ കൊളുത്തുന്നതിന് ആറു മാസം മുമ്പ് മാതാവിന്റെ വായിലേക്ക് വലിയ ടോര്‍ച്ച് ബലമായി കുത്തിക്കയറ്റി ഉപദ്രവിച്ചതിന് ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ ജയിലിലായിരുന്ന ഉണ്ണികൃഷ്ണനെ വള്ളിയമ്മു തന്നെയാണ് ജാമ്യത്തിലിറക്കിയിരുന്നത്.