Kerala
ലൈഫ്മിഷന്‍ കോഴക്കേസ്: സി എം രവീന്ദ്രന് ഇ ഡി വീണ്ടും നോട്ടീസ് അയച്ചു; ഈ മാസം ഏഴിന് ഹാജരാകണം
കഴിഞ്ഞ മാസം 27ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു
തിരുവനന്തപുരം | ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഈ മാസം ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത് . ഏഴിന് രാവിലെ 10.30ന് കൊച്ചിയിലെ ഓഫീസിലാണ് ഹാജരാകേണ്ടത്.ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പി ബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകാനാണ് നോട്ടീസ്.
കഴിഞ്ഞ മാസം 27ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭ ചേരുന്നതിനാല്‍ എത്താനാകില്ലെന്ന് അറിയിക്കുകയായിരുന്നു.ലൈഫ്മിഷനുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സി എം രവീന്ദ്രന്റെ അറിവോടെ ആയിരുന്നുവെന്നാണ് സ്വപ്ന നല്‍കിയ മൊഴി. സ്വപ്നയുടേയും ശിവശങ്കറിന്റെയും വാട്സ് ആപ്പ് ചാറ്റിലും രവീന്ദ്രനെ കുറിച്ചുള്ള പരാമര്‍ശമുണ്ടെന്നും ഇഡി കണ്ടെത്തി. ഈ സാഹചര്യത്തില്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.