Connect with us

Health

സ്തനാർബുദം കുറയ്ക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താം..

ചില ശീലങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയാൽ ജനിതക ശാസ്ത്ര പരമല്ലാത്ത കാര്യങ്ങൾ കൊണ്ട് ഉണ്ടാകുന്ന സ്തനാർബുദം ഒരു പരിധിവരെ നമുക്ക് മാറ്റി നിർത്താൻ കഴിയും

Published

|

Last Updated

ലോകത്ത് നിരവധി സ്ത്രീകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് സ്തനാർബുദം. അസുഖം വരുന്നതിൽ ജനിതക ശാസ്ത്രത്തിന് ഒരു പങ്കുണ്ട്. എന്നിരുന്നാലും ജീവിതശൈലിഘടകങ്ങളും രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ചില ശീലങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയാൽ ജനിതക ശാസ്ത്ര പരമല്ലാത്ത കാര്യങ്ങൾ കൊണ്ട് ഉണ്ടാകുന്ന സ്തനാർബുദം ഒരു പരിധിവരെ നമുക്ക് മാറ്റി നിർത്താൻ കഴിയും. ഏതൊക്കെയാണ് ഈ ജീവിതശൈലി മാറ്റങ്ങൾ എന്നതിനെ കുറിച്ച് അറിയാം.

 

ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രമിക്കുക

  • സ്തനാർബുദത്തെ ചെറുക്കുന്നതിൽ ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്ന കാര്യം നിർണായകമാണ്.ആർത്തവവിരാമത്തിനുശേഷം ഉണ്ടാകുന്ന അമിതവണ്ണം ഈ അസുഖം സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമീകൃത ആഹാരത്തിനൊപ്പം ചിട്ടയായ വ്യായാമം ശീലിക്കുന്നത് സ്തനാർബുദത്തെയും പൊണ്ണത്തടിയേയും ചെറുക്കാൻ സഹായിക്കും.

വ്യായാമം ശീലമാക്കുക

  • സ്തനാർബുദത്തിന് കാരണമാകുന്ന ഈസ്ട്രജൻ പോലുള്ള ഹോർമോണുകളെ നിയന്ത്രിക്കാൻ വ്യായാമം സഹായിക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമമോ 75 മിനിറ്റ് തീവ്രമായ വ്യായാമമോ ചെയ്യുന്നത് നല്ലതാണ്.

മദ്യം ഉപയോഗിക്കാതിരിക്കുക

  • മദ്യപാനം ഒഴിവാക്കുന്നത് സ്തനാർബുദ സാധ്യതയെ കുറയ്ക്കുന്നു.മദ്യം ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരാണെങ്കിൽ അത് പരിമിതപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.

പുകവലി ഒഴിവാക്കുക

  • സ്തനാർബുദത്തിന്റെ കാരണങ്ങളിൽ പുകവലിയും ഒരു കാരണമാണ്. അതുകൊണ്ടുതന്നെ പുകവലി ഒഴിവാക്കുന്നത് അർബുദ സാധ്യത കുറയ്ക്കുന്നു.ഇത് അർബുദ സാധ്യത കുറയ്ക്കുക മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മുലയൂട്ടുക

  • മാസങ്ങളോളം കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കും. പ്രത്യേകിച്ച് ആർത്തവവിരാമത്തിനു മുമ്പുള്ള സ്ത്രീകളിൽ. നിങ്ങൾ എത്രനേരം മുലയൂട്ടുന്നോ അത്രയും കൂടുതൽ സ്തനാർബുദ സാധ്യത കുറയ്ക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പികൾ ഒഴിവാക്കുക

  • ആർത്തവവിരാമലക്ഷണങ്ങൾക്കായി ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി ദീർഘ കാലം ഉപയോഗിക്കുന്നത് സ്ഥാനാർബുദ സാധ്യത വർദ്ധിപ്പിക്കും. ഒഴിവാക്കാൻ പറ്റാത്തതാണെങ്കിൽ ഇത് പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

സമീകൃത ആഹാരം

  • പഴങ്ങൾ,പച്ചക്കറികൾ,ധാന്യങ്ങൾ പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ സസ്യാധിഷ്ഠിത ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും സ്ഥാനാർബുദത്തെ ചെറുക്കാൻ പ്രധാനമാണ്. അതോടൊപ്പം തന്നെ ഇലക്കറികളും ഭക്ഷണത്തിൽ ശീലമാക്കണം.

സ്തനാർബുദം ഭൂരിഭാഗം സ്ത്രീകളെയും ബാധിക്കുന്ന ഒരു അസുഖമാണ്.തികഞ്ഞ ശ്രദ്ധയെടുത്താൽ പിന്നീട് നമുക്ക് ബുദ്ധിമുട്ടുകളില്ലാതെ രക്ഷപ്പെടാം എന്നതാണ് കാര്യം. അതുകൊണ്ടുതന്നെ ചെറിയ ചില മുൻകരുതലുകൾ എടുത്ത് സ്തനാർബുദത്തെ ചെറുക്കാൻ ഒരുങ്ങിക്കോളൂ.

Latest