Connect with us

himachal

ഹിമാചലില്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 71 ആയി

ഇരുപതോളം പേരെ കാണാതായി

Published

|

Last Updated

ഷിംല | ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഇരുപതോളം പേരെ കാണാതായി.
ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിവിധ മേഖലയില്‍ നിന്നു ജനങ്ങളെ ഹെലികോപ്റ്റര്‍ മാര്‍ഗം മാറ്റിപ്പാര്‍പ്പിച്ചു. മഴക്കെടുതിയില്‍ സംസ്ഥാനമാകെ പതിനായിരം കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു അറിയിച്ചു.

സംസ്ഥാനത്ത് ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയുടെയും കര വ്യോമസേനകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.