Connect with us

Kerala

തൊട്ടില്‍പ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; വലഞ്ഞ് യാത്രക്കാര്‍

ബസ് ഡ്രൈവറെ മര്‍ദിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ചാണ് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്

Published

|

Last Updated

കോഴിക്കോട്  | ബസ് ഡ്രൈവറെ മര്‍ദിച്ച പ്രതികളെ പിടികൂടാത്തത്തില്‍ തൊട്ടില്‍പ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് . കഴിഞ്ഞ ദിവസം ബസ് ഡ്രൈവറെ മര്‍ദിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ചാണ് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്. അതേ സമയം, സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തിട്ടുണ്ട്

ഇന്നലെ വൈകീട്ട് കുറ്റ്യാടി ടൗണില്‍ വെച്ചാണ് വടകര-തൊട്ടില്‍പ്പാലം റൂട്ടിലോടുന്ന കൂടലെന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്. മുന്നിലുണ്ടായിരുന്ന കാറില്‍ ബസ് തട്ടിയതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നു എന്നാരോപിച്ചാണ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

തൊട്ടില്‍പ്പാലം -വടകര, തൊട്ടില്‍പ്പാലം തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അപ്രതീക്ഷിത സമരത്തില്‍ യാത്രക്കാര്‍ ദുരിതത്തിലായി