Kerala
ലിജീഷ് മറ്റൊരു മോഷണക്കേസിലും പ്രതി; മോഷണമുതല്‍ സൂക്ഷിക്കുന്നത് കട്ടിലിനടിയിലെ അറയില്‍
കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയില്‍ നടന്ന മോഷണത്തിന് പിന്നിലും ലിജീഷ് ആണെന്നാണ് പോലീസ് പറയുന്നത്
കണ്ണൂര്‍ | വളപട്ടണത്ത് അരിവ്യാപാരി അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന ലിജീഷ് നേരത്തേയും മോഷണം നടത്തിയതായി പോലീസ്.കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയില്‍ നടന്ന മോഷണത്തിന് പിന്നിലും ലിജീഷ് ആണെന്നാണ് പോലീസ് പറയുന്നത്. കേസില്‍ അന്ന് പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല. എന്നാല്‍ ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളം ലിജീഷിനെ കുടുക്കി. ഇതോടെയാണ് ഒരു വര്‍ഷം മുന്‍പു നടന്ന കേസിന്റെയും ചുരുളഴിയുന്നത്.
കീച്ചേരിയില്‍നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. 3 മാസം മുന്‍പാണ് ഗള്‍ഫില്‍നിന്നു ലിജീഷ് തിരിച്ചെത്തുന്നത്.സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് സ്വര്‍ണവും പണവും സൂക്ഷിച്ചത്.