Kerala
'തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ'; പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്‌ള്ക്‌സ് ബോര്‍ഡുകള്‍
കേന്ദ്ര കമ്മറ്റിയിലുംപിടിക്കാനാവാത്തതിന് പിന്നാലെയാണ് പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ജയരാജന് അനുകൂലമായി ഫ്‌ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്

കണ്ണൂര്‍ | മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്‌ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ജയരാജന്‍ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും എന്നും ജനമനസില്‍ നിറഞ്ഞുനില്‍ക്കുമെന്നാണ് ബോര്‍ഡുകളിലുള്ളത്. കണ്ണൂരിലെ ആര്‍ വി മെട്ട കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്.
പി ജയരാജനെ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉള്‍പ്പെടുത്താത്തത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ കേന്ദ്ര കമ്മറ്റിയിലും ഇടം പിടിക്കാനാവാത്തതിന് പിന്നാലെയാണ് പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ജയരാജന് അനുകൂലമായി ഫ്‌ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് പി ജയരാജന്‍ ഇന്ന് നാട്ടിലേക്ക് മടങ്ങിയെത്തുകയാണ്.