Connect with us

Ongoing News

| മലാവി വൈസ് പ്രസിഡന്റ് വിമാന അപകടത്തില്‍ മരിച്ചു

സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാര്‍ട്ടിയായ യുണൈറ്റഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മൂവ്‌മെന്റിന്റെ നേതാക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു

Published

|

Last Updated

മലാവി  | വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51)യും ഭാര്യയും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ക്ക് പുറമെ വിമാനത്തിലുണ്ടായ ഒന്‍പത് പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്വേരെ അറിയിച്ചു. സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാര്‍ട്ടിയായ യുണൈറ്റഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മൂവ്‌മെന്റിന്റെ നേതാക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മലാവി മുന്‍ മന്ത്രി റാല്‍ഫ് കസാംബാരയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്. മസുസിവിലെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് തലസ്ഥാനമായ ലിലോങ്വിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. തകര്‍ന്നുവീണ വിമാനം വനത്തില്‍ കണ്ടെത്തി.

 

Latest