Connect with us

Uae

ലൈന്‍, റിവേഴ്‌സ് അശ്രദ്ധ; ദുബൈയില്‍ സംഭവിച്ചത് 94 അപകടങ്ങള്‍

തങ്ങള്‍ ചെയ്യുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ ഗൗരവം അവര്‍ മനസ്സിലാക്കുന്നില്ല. അത് നിസ്സാരമാണെന്നു പോലും അവര്‍ കരുതുന്നു. എന്നാല്‍, അത് ദാരുണമായ അപകടങ്ങള്‍ക്ക് കാരണമാവുകയും നിരപരാധികള്‍ ഇരകളാകുകയും ചെയ്യും.

Published

|

Last Updated

ദുബൈ | ചില ഡ്രൈവര്‍മാര്‍ വരുത്തുന്ന പിഴവുകള്‍ ഭയാനകമായ ട്രാഫിക് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ദുബൈ പോലീസിലെ ജനറല്‍ ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലം ബിന്‍ സുവൈദാന്‍ പറഞ്ഞു. തങ്ങള്‍ ചെയ്യുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ ഗൗരവം അവര്‍ മനസ്സിലാക്കുന്നില്ല. അത് നിസ്സാരമാണെന്നു പോലും അവര്‍ കരുതുന്നു. എന്നാല്‍, അത് ദാരുണമായ അപകടങ്ങള്‍ക്ക് കാരണമാവുകയും നിരപരാധികള്‍ ഇരകളാകുകയും ചെയ്യും.

എമിറേറ്റിലെ തെരുവുകളില്‍ ഡ്രൈവര്‍മാര്‍ നടത്തുന്ന നിരവധി ട്രാഫിക് നിയമലംഘനങ്ങള്‍ നിരീക്ഷിച്ചതായി ജുമാ ബിന്‍ സുവൈദാന്‍ ചൂണ്ടിക്കാട്ടി. അപകടകരമായ രീതിയില്‍ റിവേഴ്‌സ് ചെയ്യുക, ട്രാഫിക്കിന്റെ എതിര്‍ദിശയില്‍ വാഹനമോടിക്കുക, നിര്‍ബന്ധിത പാത പാലിക്കാതിരിക്കുക തുടങ്ങി ഗുരുതരമായവ ട്രാഫിക് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ചില ഡ്രൈവര്‍മാര്‍ ബോധപൂര്‍വം ഈ ലംഘനങ്ങള്‍ നടത്തുന്നു. എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതിലേക്ക് ഇത് നയിക്കും. അദ്ദേഹം പറഞ്ഞു.

ട്രാഫിക് ഡിപാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തിലുള്ള 94 അപകടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധിത പാത പാലിക്കാത്തതില്‍ 80 അപകടങ്ങളും എതിര്‍ദിശയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് 14 അപകടങ്ങളുമാണ് ഉണ്ടായത്.

ഫെഡറല്‍ ട്രാഫിക് നിയമത്തില്‍ ട്രാഫിക്കിന്റെ ദിശയ്ക്ക് വിരുദ്ധമായി വാഹനം ഓടിച്ചാല്‍ 600 ദിര്‍ഹവും ആറ് ട്രാഫിക് പോയിന്റും പിഴയും, അപകടകരമായ റിവേഴ്‌സിംഗിന് 500 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയിന്റും ശിക്ഷയായി ലഭിക്കും. നിര്‍ബന്ധിത പാത പാലിക്കാത്ത ലൈറ്റ് വാഹനത്തിന് 400 ദിര്‍ഹമാണ് പിഴ.