Connect with us

Kerala

സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം; ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

പയ്യന്നൂര്‍ കാനായില്‍ സ്വര്‍ണക്കടത്തു സംഘം വീട് വളഞ്ഞ സംഘത്തില്‍ സജേഷും ഉണ്ടായിരുന്നു

Published

|

Last Updated

കണ്ണൂര്‍ | സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി . കണ്ണൂര്‍ എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് പാര്‍ട്ടി നടപടി.പയ്യന്നൂര്‍ കാനായില്‍ സ്വര്‍ണക്കടത്തു സംഘം വീട് വളഞ്ഞ സംഘത്തില്‍ സജേഷും ഉണ്ടായിരുന്നു.

നാട്ടുകാര്‍ വിഷയം പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ ഏരിയ കമ്മിറ്റിയും ജില്ല കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെയും കൂടി അടിസ്ഥാനത്തിലാണ് സജേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സ്വര്‍ണക്കടത്തു നേതാവ് അര്‍ജുന്‍ ആയങ്കി അടക്കമുള്ളവരുമായി സജേഷിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

 

 

Latest