Kerala
ഫറോക്ക് പാലത്തില്‍ ലോറിയിടിച്ച് മദ്യക്കുപ്പികള്‍ റോഡില്‍ ചിതറി
ഓടിക്കൂടിയ നാട്ടുകാരില്‍ പലരും മദ്യക്കുപ്പികള്‍ എടുത്തുകൊണ്ടുപോയി
കോഴിക്കോട് | ഫറോക്ക് പഴയ പാലത്തില്‍ മദ്യം കയറ്റി എത്തിയ ചരക്കു ലോറി ഇടിച്ചു. അന്‍പതോളം കെയ്‌സ് മദ്യക്കുപ്പികളാണ് റോഡില്‍ ചിതറിയത്. ലോറി നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അനധികൃത മദ്യക്കടത്താണോയെന്ന് സംശയമുണ്ട്. ഇന്ന് രാവിലെയാണ് സംഭവം
ഓടിക്കൂടിയ നാട്ടുകാരില്‍ പലരും മദ്യക്കുപ്പികള്‍ എടുത്തുകൊണ്ടുപോയി. അവശേഷിച്ച മദ്യക്കുപ്പികള്‍ പോലീസെത്തി സ്റ്റേഷനിലേക്ക് മാറ്റി.
---- facebook comment plugin here -----