Kerala
മദ്യനിര്‍മാണശാല: നടപടികള്‍ സുതാര്യം, ദുരൂഹതയില്ല; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി
മദ്യനിര്‍മാണശാലയ്ക്ക് ഒരുതുള്ളി ഭൂഗര്‍ഭജലം വേണ്ട. രഹസ്യ രേഖയെന്ന പേരില്‍ പുറത്തുവിട്ട കാബിനറ്റ് നോട്ട് ഈമാസം 16 മുതല്‍ വെബ്‌സൈറ്റിലുള്ളതാണ്.

തിരുവനന്തപുരം | പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാലക്കുള്ള അനുമതിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി എം ബി രാജേഷ്. നടപടികള്‍ സുതാര്യമാണെന്നും ദുരൂഹതയില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രഹസ്യ രേഖയെന്ന പേരില്‍ പുറത്തുവിട്ട കാബിനറ്റ് നോട്ട് ഈമാസം 16 മുതല്‍ വെബ്‌സൈറ്റിലുള്ളതാണ്. പത്ത് ഘട്ടം നീണ്ട പരിശോധനയ്ക്കു ശേഷമാണ് മദ്യനിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കിയത്.
പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും മത്സരിച്ച് കള്ളം പറയുകയാണ്. എല്ലാം മദ്യനയത്തിലുണ്ട്, അതേപ്പറ്റി പ്രതികരിച്ചത് ഇവര്‍ ഓര്‍ക്കുന്നില്ലേ. കിന്‍ഫ്രക്ക് 10 ദശലക്ഷം യൂണിറ്റ് വെള്ളം നല്‍കാന്‍ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. മദ്യനിര്‍മാണശാലയ്ക്ക് ഒരുതുള്ളി ഭൂഗര്‍ഭജലം വേണ്ടെന്നും മന്ത്രി പറഞ്ഞു.