Connect with us

Kerala

അനധികൃത വില്‍പ്പനക്കായി മദ്യം സൂക്ഷിച്ചത് കോഴിക്കൂട്ടില്‍; വയോധികന്‍ പിടിയില്‍

ശിവരാജനെ വില്‍പ്പനക്കായി പൊട്ടിച്ച മദ്യക്കുപ്പിയും ഗ്ലാസ്സുമായി തുടര്‍ന്ന് പിടികൂടി

Published

|

Last Updated

പത്തനംതിട്ട |  അവധികൃത വില്‍പ്പനക്കായി വീട്ടിലെ കോഴിക്കൂട്ടില്‍ വിദേശ മദ്യം സൂക്ഷിച്ച വയോധികനെ പോലിസ് അറസ്റ്റ് ചെയ്തു. അത്തിക്കയം കുടമുരുട്ടി കല്ലക്കപ്പതാലില്‍ ശിവരാജന്‍(72) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. ഇയാള്‍ വിദേശമദ്യം കച്ചവടം ചെയ്യുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, വീട്ടിലെത്തിയ പോലീസ് വീടിന് സമീപത്തെ പറമ്പിലുള്ള കോഴിക്കൂടിനുള്ളില്‍ നിന്നും പൊട്ടിക്കാത്ത നിലയില്‍ അര ലിറ്ററിന്റെ 10 കുപ്പി മദ്യം കണ്ടെടുത്തു.

പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ എസ് ആദര്‍ശിന്റെ നേതൃത്വത്തിലാരുന്നു പരിശോധന. പരിസരത്ത് പോലീസ് എത്തിയപ്പോള്‍ മദ്യപിക്കാന്‍ എത്തിയ ഒരാള്‍ ഓടിരക്ഷപ്പെട്ടു. ശിവരാജനെ വില്‍പ്പനക്കായി പൊട്ടിച്ച മദ്യക്കുപ്പിയും ഗ്ലാസ്സുമായി തുടര്‍ന്ന് പിടികൂടി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

 

Latest