Connect with us

National

മദ്യനയ കേസ്: സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി ഇന്ന് പരിഗണിക്കും

മദ്യനയ ഇഡി കേസില്‍ ഇന്നലെ സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റു ചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹിയിലെ സിബിഐ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ഹരജിയില്‍ സിബിഐയുടെ മറുപടി കോടതി തേടിയിരുന്നു.

അതേസമയം, മദ്യനയ ഇഡി കേസില്‍ ഇന്നലെ സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ജാമ്യം ലഭിച്ചാലും സിസോദിയയ്ക്ക് പുറത്തിറങ്ങാനാകില്ല.

സിബിഐ കേസില്‍ ജാമ്യം ലഭിക്കുമെന്ന് വ്യക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണ് ഇഡിയുടെ അറസ്റ്റ് എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആരോപിച്ചിരുന്നു.

 

 

 

Latest