Connect with us

National

മദ്യനയ കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാരോപിച്ച് ഫെബ്രുവരി 26ന് സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി|  മദ്യനയ കേസിൽ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച സിറ്റി കോടതി തള്ളി. മാര്‍ച്ച് 24ന് ഡല്‍ഹി കോടതി ഈ ഉത്തരവ് മാറ്റി വച്ചിരുന്നു.

മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാരോപിച്ച് ഫെബ്രുവരി 26ന് സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ എല്ലാ റിക്കവറികളും ഇതിനകം നടത്തിയതിനാല്‍ തന്നെ കസ്റ്റഡിയില്‍ വയ്ക്കുന്നത് പ്രയോജനകരമല്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.