Connect with us

National

മദ്യനയക്കേസ്: ഡൽഹി മന്ത്രി കൈലാഷിനെ ചോദ്യം ചെയ്തു

മദ്യനയത്തിന് രൂപം നൽകിയ മന്ത്രിതല സമിതിയിൽ കൈലാഷും ഉണ്ടായിരുന്നു

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ ആം ആദ്മി സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കി ഇ ഡി. കേസിൽ ഡൽഹി ഗതാഗത- നിയമ മന്ത്രി കൈലാഷ് ഗെഹലോത്തിനെ ഇ ഡി ചോദ്യം ചെയ്തു.
അഞ്ചര മണിക്കൂറാണ് കൈലാഷിനെ ചോദ്യം ചെയ്തത്. മദ്യനയത്തിന് രൂപം നൽകിയ മന്ത്രിതല സമിതിയിൽ കൈലാഷും ഉണ്ടായിരുന്നു.

മദ്യനയം തയ്യാറാക്കുന്ന സമയത്ത് ഗെഹലോത്ത് അന്നത്തെ എ എ പി കമ്മ്യൂണിക്കേഷൻ ഇൻ ചാർജും കേസിലെ പ്രതിയുമായ വിജയ് നായർക്ക് തന്റെ ഔദ്യോഗിക വസതി ഉപയോഗിക്കാൻ അനുമതി നൽകിയതായാണ് ഇ ഡിയുടെ വാദം.

---- facebook comment plugin here -----

Latest