National
മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു; നാളെ കോടതിയില്‍ ഹാജരാക്കും
സുപ്രീംകോടതി ജാമ്യാപേക്ഷപരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നടപടി

ന്യൂഡല്‍ഹി | മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. തിഹാര്‍ ജയിലിലെത്തിയാണ് കെജറിവാളിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ജാമ്യാപേക്ഷപരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നടപടി.
ബുധനാഴ്ച കെജരിവാളിനെ ഹാജരാക്കാനുള്ള അനുമതി വിചാരണക്കോടതിയില്‍നിന്ന് ലഭിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
കെജരിവാളിനെ നാളെ സിബിഐ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡി വിട്ട് കിട്ടുന്നതിനായി അപേക്ഷയും സമര്‍പ്പിക്കും. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി വ്യക്തമാക്കിയിരുന്നു. വിചാരണ കോടതി നല്‍കിയ ജാമ്യം ഹൈക്കോടതി തടയുകയും ചെയ്തിരുന്നു
കെജരിവാളിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സിബിഐ അറസ്‌റ്റെന്ന് എഎപി പ്രതികരിച്ചു