Connect with us

National

മദ്യനയ അഴിമതിക്കേസ്; കെജ്രിവാള്‍ അടുത്തമാസം 16ന് നേരിട്ട് ഹാജരാകണമെന്ന് കോടതി

നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് ചൂണ്ടികാട്ടി കെജ്രിവാള്‍ ഇന്ന് ഓണ്‍ലൈന്‍ ആയായാണ് റോസ് അവന്യൂ കോടതിയില്‍ ഹാജരായത്.

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കി കോടതി. അടുത്തമാസം 16ന് നേരിട്ടെത്തണമെന്നാണ് നിര്‍ദേശം. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് സമയം നീട്ടി നല്‍കിയത്.

നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് ചൂണ്ടികാട്ടി കെജ്രിവാള്‍ ഇന്ന് ഓണ്‍ലൈന്‍ ആയായാണ് റോസ് അവന്യൂ കോടതിയില്‍ ഹാജരായത്. കെജ്‌രിവാളിനെ കൂടാതെ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാളിന് ഇ ഡി നോട്ടീസ് നല്‍കിയിട്ടുമുണ്ട്.