Connect with us

National

മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജിക്ക് വിമര്‍ശനം,ഹര്‍ജിക്കാരന് 50,000 രൂപ പിഴയിട്ട് കോടതി

കോടതി രാഷ്ട്രീയം പറയാനുള്ള വേദിയല്ലെന്നാണ് കോടതിയുടെ പാരാമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ഹര്‍ജി കോടതി തള്ളി. തുടര്‍ച്ചയായി ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനെതിരെ കോടതി 50,000 രൂപ പിഴയും ചുമത്തി.

രാഷ്ട്രീയത്തിന് വേദിയാക്കി കോടതിയെ മാറ്റരുതെന്നും ഗവര്‍ണറാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

അതേസമയം അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ എഎപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

Latest