National
മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിനെതിരായ ആദ്യ കുറ്റപത്രം ഇഡി നാളെ സമര്‍പ്പിക്കും
ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനെയാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ആദ്യ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നാളെ സമര്‍പ്പിക്കും. കേസില്‍ കെജ്രിവാളിനെ പ്രതിയെന്ന് രേഖപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും.ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനെയാണ് ഇക്കാര്യം അറിയിച്ചത്.
കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ വെള്ളിയാഴ്ച സുപ്രീംകോടതി വാദം കേള്‍ക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടിയിരുന്നു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ട് ഉത്തരവിട്ടത്.