National
മദ്യനയ അഴിമതികേസ്; സത്യാവസ്ഥ കെജ്രിവാള്‍ നാളെ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത
അതേസമയം കെജ്രിവാളിന്റെ ആരോഗ്യനില സുഖകരമല്ലെന്നും സുനിത അറിയിച്ചു.

ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാഴാഴ്ച കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ഭാര്യ സുനിത കെജ്രിവാള്‍. മദ്യനയ അഴിമതിക്ക് പിന്നിലെ സത്യാവസ്ഥയും കിട്ടിയെന്നു പറയുന്ന പണം ആര്‍ക്ക് പോയെന്നുമുള്ള കാര്യങ്ങളാണ് കെജ്രിവാള്‍ കോടതിയില്‍ വെളിപ്പെടുത്തുക. ബുധനാഴ്ച രാവിലെ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് കെജ്രിവാളിന്റെ ഭാര്യ ഇക്കാര്യം വ്യക്തമാക്കിയത്.
വിചാരണക്കോടതിയില്‍ നാളെ കെജ്രിവാളിനെ ഹാജരാക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് 250 റെയ്ഡുകള്‍ ഇഡി നടത്തിയതെന്ന് കെജ്രിവാള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ അനധികൃതമായി ഒരു നയാ പൈസ പോലും ഇഡിയ്ക്ക് കണ്ടെത്താനായിട്ടില്ലെന്നും സുനിത പറഞ്ഞു. അതേസമയം കെജ്രിവാളിന്റെ ആരോഗ്യനില സുഖകരമല്ലെന്നും സുനിത അറിയിച്ചു. ഈമാസം 21നാണ് കെജ്രിവാളിനെ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തത്.