Connect with us

National

മദ്യനയ അഴിമതിക്കേസ്; സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യല്‍ കസ്റ്റഡി 18 വരെ നീട്ടി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്.

Published

|

Last Updated

ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എഎപിനേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി.മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഡല്‍ഹി റോസ് അവന്യൂ കോടതിയുടെതാണ് നടപടി. കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയുടെയും മറ്റ് പ്രതികളുടെയും ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 18 വരെ നീട്ടി.

മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മനീഷ് സിസോദിയയെ ഇന്ന് രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. 2023ഫെബ്രുവരി 26നാണ് മദ്യനയ അഴിമതിക്കേസില്‍ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.

 

 

 

 

Latest