National
മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയ അറസ്റ്റില്‍
സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ.
സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫെബ്രുവരി 19ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നു സിസോദിയയോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഡൽഹിയുടെ ധനമന്ത്രി കൂടിയായ അദ്ദേഹം, ഡൽഹി ബജറ്റ് അവതരിപ്പിക്കാൻ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. തുടർന്ന് സിബിഐ സമയം നീട്ടിനൽകുകയായിരുന്നു.
മദ്യനയത്തിലെ ക്രമക്കേടുകളുടെപേരില്‍ സിസോദിയ അടക്കം 15 പേര്‍ക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. കേസില്‍ സിസോദിയ അടക്കം ഇതുവരെ പത്തുപേര്‍ അറസ്റ്റിലായി.
---- facebook comment plugin here -----