National
മദ്യനയ അഴിമതിക്കേസ്; സിസോദിയയുടെ ജാമ്യപേക്ഷ തള്ളി
വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നത് കണക്കിലെടുത്താണ് തീരുമാനം.
ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുപ്രിംകോടതി ജാമ്യം നിഷേധിച്ചു. വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നത് കണക്കിലെടുത്താണ് തീരുമാനം. ആഗസ്ത് 17 നാണ് മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് എഫ്.ഐ.ആര്‍ ഇട്ടത്.
റിമാന്‍ഡ് ചെയ്യേണ്ട സാഹചര്യം വ്യക്തമാക്കണമെന്ന് കോടതി അന്വേഷണ ഏജന്‍സികളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ ജാമ്യം അനുവദിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യവ്യാപാരികള്‍ക്ക് അനുകൂലമാകുന്നത തരത്തില്‍ ഡല്‍ഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നതാണ് കേസ്. ഇതിനായി വ്യാപാരികള്‍ കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ട്.