Connect with us

Kerala

മദ്യനയ അഴിമതിക്കേസ്; കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

കവിതയ്ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇഡിയുടെ വാദം.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ഡല്‍ഹി റോസ് അവന്യു കോടതിയാണ് വിധി പറയുക. കവിതയുടെ മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.

കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് നേരത്തെ കവിതയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ചെവ്വാഴ്ച വരെയാണ് കവിതയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

അതേസമയം കവിതയ്ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇഡിയുടെ വാദം.

 

 

 

Latest