National
മദ്യ നയ കുംഭകോണം; ആം ആദ്മി പാർട്ടി എം പി സഞ്ജയ് സിങ്ങിന്റെ വസതിയിൽ ഇ ഡി റെയ്ഡ്
നേരത്തെ ഇതേ കേസിൽ സഞ്ജയ് സിംഗിന്റെ അടുത്ത ബന്ധുക്കളുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
ന്യൂഡൽഹി | ആം ആദ്മി പാർട്ടി രാജ്യസഭാ എംപി സഞ്ജയ് സിങ്ങിന്റെ വസതിയിൽ ബുധനാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഡൽഹിയിലെ വിവാദ മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് സൂചന. നേരത്തെ മെയ് 24ന് ഇതേ കേസിൽ സഞ്ജയ് സിംഗിന്റെ അടുത്ത ബന്ധുക്കളുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
മദ്യ കുംഭകോണത്തിന്റെ കുറ്റപത്രത്തിൽ സഞ്ജയ് സിങ്ങിന്റെ പേരും ഉണ്ടായിരുന്നു. മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അറസ്റ്റിലായിട്ടുണ്ട്.
---- facebook comment plugin here -----