Connect with us

National

മദ്യനയ അഴിമതിക്കേസ്: സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ രണ്ട് വരെ നീട്ടി

സിസോദിയയുടെ ജാമ്യാപേക്ഷ മാര്‍ച്ച് 31ന് കോടതി തള്ളിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ രണ്ട് വരെ നീട്ടി. ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ ജഡ്ജി എംകെ നാഗ്പാലിന്റേതാണ് നടപടി.

2021-22 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ചാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ മാര്‍ച്ച് 31ന് കോടതി തള്ളിയിരുന്നു.

 

---- facebook comment plugin here -----

Latest