Connect with us

Kozhikode

സാഹിത്യോത്സവ് പ്രതിഭകളെ അനുമോദിച്ചു

ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പ്രതിഭകളെ സ്വീകരിച്ചു. പി ജി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഡോ. അസീസ് പയ്യോളി ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി അനുമോദന പ്രസംഗം നടത്തി.

Published

|

Last Updated

കോഴിക്കോട് | എറണാകുളത്ത് നടന്ന എസ് എസ് എഫ് കേരള 29ാം എഡിഷന്‍ സാഹിത്യോത്സവില്‍ വിജയികളായ മര്‍കസ് വിദ്യാര്‍ഥികളെ അനുമോദിച്ചു. പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ സംഘടിപ്പിച്ച അനുമോദന സംഗമത്തില്‍ കേന്ദ്ര ക്യാമ്പസ്, മര്‍കസ് ഗാര്‍ഡന്‍, മര്‍കസ് നോളജ് സിറ്റി എന്നിവിടങ്ങളിലെ പ്രതിഭകള്‍ പങ്കെടുത്തു. ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പ്രതിഭകളെ സ്വീകരിച്ചു. പി ജി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഡോ. അസീസ് പയ്യോളി ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി അനുമോദന പ്രസംഗം നടത്തി.

കലയും സാഹിത്യവും സര്‍ഗശേഷിയും വിദ്യാര്‍ഥി ജീവിതത്തില്‍ മാത്രം ഒതുങ്ങിപ്പോവരുതെന്നും ഓരോരുത്തരും ആര്‍ജിച്ച കഴിവുകള്‍ സമൂഹത്തിന്റെ നല്ല നാളേക്ക് വേണ്ടി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും മോട്ടിവേറ്ററുമായ നിയാസ് ചോല പ്രതിഭകളുമായി സംവദിച്ചു. ജോയിന്റ് ഡയറക്ടര്‍മാരായ ഉനൈസ് മുഹമ്മദ്, കെ കെ ശമീം, ഇവന്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ സഹ്ല്‍ സഖാഫി കട്ടിപ്പാറ സംബന്ധിച്ചു. പ്രതിഭകളുടെ കലാപ്രകടനവും അരങ്ങേറി.